ദേ​ശീ​യ ദി​നാ​ഘോ​ഷ നിറവില്‍ കുവൈത്ത്

  • 25/02/2021

കുവൈത്ത് സിറ്റി :  അറുപതാമത്  ദേ​ശീ​യ ദി​നാ​ഘോ​ഷ നിറവിലാണ് കുവൈത്ത്. 1961 ജൂ​ൺ 19നാ​ണ് കു​വൈ​ത്ത് ബ്രി​ട്ട​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത്. ആധുനിക കുവൈത്തിന്‍റെ  ഇന്നത്തെ പുരോഗതിക്ക് കാരണമായ അ​മീ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല അ​ൽ​സാ​ലിം അ​സ്സ​ബാ​ഹിനോടുള്ള ആദരവായി അദ്ദേഹം  ഭരണമേറ്റെടുത്ത ദിവസമായ 1950 ഫെ​ബ്രു​വ​രി 25​ ന്‍റെ സ്​​മ​ര​ണ​യി​ൽ ആ ​ദി​വ​സം ദേ​ശീ​യ​ദി​നാ​ഘോ​ഷ​മാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ൽ​നി​ന്ന് മു​ക്തി നേ​ടി​യ ദിവസത്തെ കൂടി ഓര്‍മ്മപ്പെടുത്തിയാണ് ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളില്‍  ദേ​ശീ​യ ദി​ന​ങ്ങ​ളാ​യി ആഘോഷിക്കുന്നത്. 

കുവൈത്ത്  ചരിത്രത്തിന് വിസ്മരിക്കാനാവാത്ത കറുത്ത ദിനങ്ങളാണ് സദ്ദാമും അധിനിവേശവും.  സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലേറെ ഇറാഖി സൈനികരും എഴുനൂറോളം യുദ്ധ ടാങ്കുകളുമാണ് അന്ന് കുവൈത്തിന്റെ അതിർത്തി പോസ്റ്റുകൾ തകർത്ത് രാജ്യത്തേക്ക് അധിനിവേശം നടത്തിയത്. ഇറാന്‍ -ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്നിരുന്ന ഇറാഖ് എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുകയും സകലവിധ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് കൊണ്ട്  കുവൈത്തിനെ ആക്രമിക്കുകയുമായിരുന്നു. കുവൈത്തിനെ മുച്ചൂടും മുടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി സൈന്യത്തിന്റെ പ്രവർത്തനങ്ങൾ. വെടിവയ്പിനും മിസൈലാക്രമണത്തിനും പുറമെ കൊള്ളയും കൊള്ളിവയ്പും വരെ അവർ ആയുധമാക്കി. കുവൈത്ത് എയർവേസിന്റെ വിമാനങ്ങൾ മോഷ്ടിച്ച് ഇറാഖിലേക്കു കടത്തി. കുവൈത്ത് ഭരണാധികാരികൾ അതിർത്തി കടന്ന് സൗദിയിലേക്കു രക്ഷപ്പെട്ടിരുന്നു. അവർ പ്രവാസി സർക്കാരിന് രൂപം നൽകി അവിടെനിന്നു നടത്തിയ നീക്കങ്ങൾ ലോകരാജ്യങ്ങളുടെ പിന്തുണ സമാഹരിക്കാനും കുവൈത്തിനു സഹായകരമായി. അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലെം അൽ സബാഹ് എന്നിവർ തന്ത്രപരമായ നീ‍ക്കങ്ങൾക്കു ചുക്കാൻ പിടിച്ചത്. കുവൈത്ത് യുദ്ധത്തിനും അതിനു ശേഷവും നടന്ന ആക്രമണങ്ങളിലും കുട്ടികൾ ഉൾപ്പെടെ ജീവൻ നഷ്‌ടപ്പെട്ടവർക്കു കണക്കില്ല.കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 

കര്‍ശനമായ കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഒ​ത്തു​കൂ​ട​ലു​ക​ളും വി​ല​ക്കി​യി​ട്ടുണ്ട്. രാജ്യത്തെ മിക്ക കെട്ടിടങ്ങളും ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചും തെരുവുകള്‍ കൊ​ടി​തോ​ര​ണ​ങ്ങ​ൾ തൂ​ക്കി​യും രാ​ജ്യം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. കഴിഞ്ഞ വര്‍ഷം ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് രാജ്യത്ത് കൊറോണ കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യം ഇതുവരെ കാണാത്ത ആരോഗ്യ അടിയന്തരവസ്ഥയിലൂടെയാണ് ഒരു വര്‍ഷമായി കടന്ന് പോകുന്നത്. ഇടയ്ക്ക് അൽ‌‌പം കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സാധാരണ കാണുന്നത് പോലെ ജനം തെരുവുകളില്‍ ഇറങ്ങി ആഘോഷിക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഗൾഫ് മേഖലയിൽ പാർലമെന്ററി സംവിധാനത്തിന് പ്രാമുഖ്യമുള്ള രാജ്യമാണ് കുവൈത്ത്.അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹീന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യത്തെ ദേശീയ ആഘോഷ പരിപാടികളാണ് ഈ വര്‍ഷത്തേത്. അതിനിടെ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്തി​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഖത്തറും ബ​ഹ്​​റൈ​നും  ഒ​മാനും  സൗ​ദിയും വിവിധ കെട്ടിടങ്ങളില്‍ അ​ല​ങ്കാ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ നടത്തി. ഖ​ത്ത​റിന്‍റെ  തെ​രു​വു​ക​ളി​ൽ വ്യാ​പ​ക​മാ​യി കു​വൈ​ത്ത്​ പ​താ​ക അ​ല​ങ്ക​രി​ച്ച​താ​യി അ​വി​ടെ​നി​ന്നു​ള്ള മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Related News