ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കും.

  • 26/02/2021

കുവൈത്ത് സിറ്റി : വരുന്ന മാർച്ച് 9 മുതൽ ഫിലിപ്പീൻസിൽ നിന്നുള്ള  ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കും. ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞദിവസം കുവൈത്ത് അധികൃതർ ഫിലിപ്പിൻസിലെ വീട്ടുജോലിക്കാരുടെ ഓഫീസുകളുമായി ഓൺലൈൻ മീറ്റിംഗ് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് നിലനിന്നിരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

ഒരു ലെയ്സൺ ഓഫീസറെ നിയമിച്ച് ഗാർഹിക തൊഴിലാളികളുടെ കരാറുകളും തൊഴിലുടമകൾക്ക് അവരോടുള്ള പ്രതിബദ്ധതയും പരിശോധിക്കും. റിക്രൂട്ട്മെൻറ് ആരംഭിച്ചതിനുശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും യോഗം നടക്കും. പുതിയ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള സംവിധാനം അംഗീകരിച്ചു കഴിഞ്ഞാൽ, ഫിലിപ്പീൻസിൽ നിന്നുള്ള പുതിയ കരാറുകളും നിയമനവും വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടത്തും. 

Related News