ട്രാൻസിറ്റ് യാത്രക്കാരെ കുവൈറ്റ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ നിർദ്ദേശം.

  • 26/02/2021

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ട്രാൻസിറ്റ് യാത്രക്കാരെ  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ നിർദ്ദേശം നൽകി. 2021 ഫെബ്രുവരി 19 ന് പുറത്തിറക്കിയ ആരോഗ്യ മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷെമി വ്യക്തമാക്കി. 

ട്രാൻസിറ്റ് യാത്രക്കാർക്കും ട്രാൻസ്ഫർ യാത്രക്കാർക്കും വിമാനത്തിൽ നിന്ന് ഇറങ്ങാനും കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ പ്രവേശിക്കാനും  അനുവാദമില്ല. രാജ്യത്തെ ആരോഗ്യ സംവിധാനം സംരക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി എന്ന് അദ്ദേഹം പറഞ്ഞു.

Related News