മയക്കുമരുന്ന് കടത്ത്; മൂന്ന് സിറിയക്കാർ പിടിയിൽ.

  • 26/02/2021

കുവൈറ്റ് സിറ്റി : തുർക്കിയിൽനിന്ന് ഷുവൈഖ് തുറമുഖത്തു വന്ന ഷിപ്പ്മെന്റിൽ മാർബിളിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ മൂന്ന് മില്യൺ മയക്കുമരുന്ന് ഗുളികൾ സുരക്ഷാസേന പിടികൂടി. മാർബിൾ ഷീറ്റുകൾക്കുള്ളിൽ അറകൾ നിർമ്മിച്ച് അതിനകത്തായിരുന്നു മയക്കുമരുന്ന് ഗുളികകൾ നിറച്ചിരുന്നത്. 

കുവൈത്ത് തുറമുഖത്തേക്ക് വരുന്ന ഷിപ്മെന്റിൽ മയക്കുമരുന്നുണ്ടെന്ന് കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ മേഖലയ്ക്ക് ലഭിച്ച രഹസ്യവിവരതേത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഷിപ്മെന്റ് സ്വീകരിക്കാനെത്തിയ മൂന്ന് സിറിയൻ വംശജരെ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ ഏജന്റുമാർ അറസ്റ്റുചെയ്തു.

Related News