സൽമിയിൽ വൻ വ്യാജ മദ്യ വേട്ട; 5 ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു.

  • 27/02/2021

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവരുമായി സഹകരിച്ചു് ബാർ അൽ സൽമിയിലെ ഒരു വ്യാജ മദ്യ നിർമ്മാണകേന്ദ്രം റെയ്ഡ് ചെയ്ത്  5 ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു. പ്രാദേശികമായി വലിയ അളവിൽ മദ്യം നിർമ്മിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തി. നിർമ്മാണത്തിലിരിക്കുന്നതും, വിൽപ്പനക്കായി തയ്യാറാക്കിവച്ചതുമായ ആയിരക്കണക്കിന് ബോട്ടിൽ വ്യാജമദ്യം പിടികൂടി.    

രാജ്യത്ത് നിന്ന് നാടുകടത്താനുള്ള തയ്യാറെടുപ്പിനായി ഏഷ്യൻ പൗരന്മാരായ 5 പേരെ  വേണ്ടപ്പെട്ട  അതോറിറ്റിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ക്യാമ്പും ലഹരിവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ച ചില  ഉപകരണങ്ങളും ഗ്യാസും  അപകടകരമായ രീതിയിൽ സ്റ്റോക്ക് ചെയ്തത് തീപിടുത്തത്തിനും  പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും, വിഷപാതാർത്ഥങ്ങളുടെ സാന്നിധ്യമുള്ള  മദ്യം കഴിക്കുന്നവർക്ക്‌   കാഴ്ച നഷ്ടപ്പെടാൻ കാരണമാകുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

Related News