കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ 870 ആധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.

  • 28/02/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  870 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പഴയ സംവിധാനത്തെ പുതിയതും നൂതനവുമായ ഒന്ന് ഉപയോഗിച്ച് പുതിയ തരം ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം, പുതിയ ക്യാമറകളിൽ  ഫേഷ്യൽ റെക്കഗ്‌നിഷൻ, ആളുകൾക്കും വാഹനങ്ങൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് സവിശേഷതകളുമുണ്ട്, കൂടാതെ കാർ പ്ലേറ്റ് നമ്പറുകൾ തിരിച്ചറിയുന്നതിനായി 5 ഓളം ക്യാമറകൾ സ്ഥാപിക്കും, തീപിടുത്തം, സ്‌മോക്ക് ഡിറ്റക്ഷൻ എന്നിവക്കായും പ്രത്യേകം ക്യാമെറകൾ സ്ഥാപിക്കും 


ടി 4, ടി 5 കെട്ടിടങ്ങൾ ഉൾപ്പെടെ കെ‌ഐ‌എയിലെ എല്ലാ കെട്ടിടങ്ങളിലും ഈ ക്യാമറകൾ സ്ഥാപിക്കും , ഭീമൻ സ്‌ക്രീനുകളും 20 നിരീക്ഷണ ടിവി സ്‌ക്രീനുകളും ഉള്ള ഒരു നൂതന കൺട്രോൾ റൂമും വലിയ  വീഡിയോ സ്ക്രീനും, ഇത് പ്രവർത്തിപ്പിക്കാനായി  9 ഓപറേറ്റർമാരും സൂപ്പർവൈസറും ഉണ്ടാകും.

Related News