കുവൈത്തിൽ ചൂതാട്ട സംഘം പിടിയിൽ. 29 പേരെ അറസ്റ്റ് ചെയ്തു.

  • 28/02/2021

കുവൈറ്റ് സിറ്റി : മഹബൂലയിലെ ഒരു അപ്പാർട്ട്മെന്റിൽ രാജ്യത്തെ തന്നെ  ഏറ്റവും വലിയ ചൂതാട്ടകേന്ദ്രം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികാരികൾ റെയ്ഡ് ചെയ്ത് പിടികൂടി. അറബ്, ഏഷ്യൻ പൗരന്മാരായ 19 സ്ത്രീകൾ ഉൾപ്പെടെ 29 പേരെ ചൂതാട്ടത്തിന് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പ് റിപ്പോർട്ട് ചെയ്തു. 3000 ദിനാറും , ചൂതാട്ട ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

ചൂതാട്ട കേന്ദ്രത്തിന്റെ  സൂത്രധാരനും മുഖ്യപ്രതിയും  ഫിലിപ്പിനോ സ്വദേശിയാണെന്ന്  സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചതിന് ശേഷമാണ് അധികൃതർ റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയത്.  

Related News