കുവൈത്ത് മുസാഫിര്‍ പോര്‍ട്ടലില്‍ ഇനി കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ചേര്‍ക്കാം; പുതിയ സൗകര്യമൊരുക്കി സിവില്‍ ഏവിയേഷന്‍

  • 28/02/2021

കുവൈത്ത് സിറ്റി: കുവൈത്ത് മുസാഫിര്‍ പോര്‍ട്ടലില്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തി. കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ സിവില്‍ ഏവിയേഷനാണ്  KuwaitMosafer.gov.kw എന്ന പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ചേര്‍ക്കാനുള്ള സൗകര്യമൊരുക്കിയത്. ഉപഭോക്താവിന് അവരുടെ സിവില്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താമെന്ന്  റിപ്പോര്‍ട്ട്.

കുവൈത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും KuwaitMosafer: https:// kuwaitmosafer.gov.kw.എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലോ KuwaitMosafer ആപ്ലിക്കേഷനിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കുവൈത്തിലേക്കെത്തുന്നവര്‍ക്കും തിരികെ മടങ്ങുന്നവര്‍ക്കുമായി നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ്(നാസ്)വികസിപ്പിച്ച മുസാഫിര്‍ ഓണ്‍ലൈന്‍ സംവിധാനം 2020 ജൂലൈയിലാണ് ആരംഭിച്ചത്. പിസിആര്‍ പരിശോധനയ്ക്ക് വേണ്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക, ഔദ്യോഗിക ആരോഗ്യ സാക്ഷ്യപത്രം സമര്‍പ്പിക്കുക, വിമാനത്തിന്റെ ചെക്ക് ഇന്‍ സ്ലോട്ടുകള്‍ ക്രമീകരിക്കുക എന്നിവ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ മുസാഫിര്‍ പോര്‍ട്ടല്‍ ലഭ്യമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സാങ്കേതിക തകരാറുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കും customer. service@kuwaitmosafer.com വഴി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.

Related News