കുവൈത്തിൽ 962 പേർക്കുകൂടി കോവിഡ് ,1012 പേർക്ക് രോഗമുക്തി

  • 28/02/2021

 കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 962 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 190852  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 1012  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 6423 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 10560 പേർ  ചികിത്സയിലും, 156 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News