കുവൈത്തില്‍ മരണനിരക്ക് വർദ്ധിക്കുന്നു

  • 01/03/2021

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  കുവൈത്തില്‍ മരണനിരക്ക്  വർദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍ മാത്രം  നാല്‍പത് ശതമാനമാണ് വര്‍ദ്ധിച്ചത്. 2020 അവസാനത്തോടെ 11,302 പേരാണ് മരണപ്പെട്ടത്.ഇതില്‍ 5380 പേര്‍ വിദേശികളാണ്.  2019 ൽ ആകെ മരണസംഖ്യ 8,072 ആയിരുന്നു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.  വിദേശികള്‍ക്കിടയില്‍  60.5 ശതമാനവും സ്വദേശികള്‍ക്കിടയില്‍ 25.46 ശതമാനം മരണ നിരക്ക് ഉയര്‍ന്നത്. 

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമ്പോഴും മരണ സംഖ്യ ഉയരുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ജനിതക വ്യതിയാനമുള്ള കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്നുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  കുവൈത്തില്‍  യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.മാസ്ക് ധരിക്കാത്തവരടക്കം നിയമലംഘകർക്ക് വലിയപിഴശിക്ഷയാണ് നൽകുന്നത്.

Related News