കോവിഡ് വാക്സിനേഷന് മുമ്പായി പിസിആർ പരിശോധനകൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 01/03/2021

കുവൈത്ത് സിറ്റി : കോവിഡ്  വാക്സിനേഷന് മുമ്പായി  പിസിആർ പരിശോധനകൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനുകൾ നൽകുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും ആഗോള ആരോഗ്യ ശുപാർശകളും മെഡിക്കൽ ടീമുകൾ പാലിക്കുന്നുണ്ടെന്നും  രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളില്‍ ഒരിടത്തും കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത പാര്‍ശ്വഫലങ്ങളോ മരണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 

കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ശേഷം കോവിഡ്  പിടിപ്പെട്ടാല്‍ രണ്ടാമത്തെ ഡോസിന് ചുരുങ്ങിയത്  3 മാസം കാത്തിരിക്കണമെന്നും രാജ്യത്തിന് പുറത്ത് നിന്നും വാക്സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ലക്ഷണമുള്ളവര്‍ വാക്സിന്‍ സ്വീകരിക്കുന്നത് തല്‍ക്കാലികമായി നീറ്റിവെക്കണം.  വാക്സിനേഷൻ നടത്തിയവരിൽ കോവിഡ് ലക്ഷണങ്ങൾ തെളിയിക്കുന്ന വിശ്വസനീയമായ  റിപ്പോർട്ടുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. 

Related News