റെസിഡൻസി നിയമലംഘകർക്ക് രാജ്യം വിടാനുള്ള സമയപരിധി നീട്ടാൻ സാധ്യത.

  • 01/03/2021

കുവൈറ്റ് സിറ്റി : റെസിഡൻസി  നിയമലംഘകർക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരുമാസത്തേക്കുകൂടി നീട്ടാനുള്ള സാധ്യത ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങളെ  ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

തീരുമാനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും  എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ രാജ്യത്ത്   നിലവിലുള്ള പാൻഡെമിക് സാഹചര്യം കണക്കിലെടുക്കുമ്പോൾ സാധ്യതകൾ വളരെ കൂടുതലാണെന്നും  വൈറസ് പടരുന്നതുമൂലവും,  ഫ്ലൈറ്റുകളുടെ തടസ്സവും ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്തതുമാണ് പ്രധാന കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

Related News