രാജ്യത്തെ റോഡുകളിൽ 2.3 മില്യൺ വാഹനങ്ങളും, 1.5 മില്യൺ ലൈസൻസും.

  • 01/03/2021

കുവൈറ്റ് സിറ്റി : സ്വദേശികൾക്കും വിദേശികൾക്കും നൽകിയിട്ടുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം 1,529,389 ആണെന്നും രാജ്യത്തെ റോഡുകളിൽ  ഓടുന്ന വാഹനങ്ങളുടെ എണ്ണം 2,286,758 ആണെന്നും ട്രാഫിക് മേഖല അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
 
ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ അലിയുടെയും മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഇസം അൽ നഹാമിന്റെയും നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന് എല്ലാ ചൊവ്വാഴ്ചയും 324 ഇടപാടുകാരെ  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. 

Related News