കുവൈത്തില്‍ പുതിയ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക അമീർ പ്രഖ്യാപിച്ചു

  • 02/03/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക പ്രഖ്യാപിച്ച്  അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് ഉത്തരവിറക്കി. നേരത്തെ അമീർ ഷെയ്ഖ് നവാഫ് പ്ര​ധാ​ന​മ​ന്ത്രിയായി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹിനെ നിയമിച്ചിരുന്നു. നാല് പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  തീരുമാനം പ്രധാനമന്ത്രി ദേശീയ അസംബ്ലിയെ അറിയിക്കുകയും തുടര്‍ന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും ചെയ്യും. ആഭ്യന്തര മന്ത്രിയായിരുന്ന അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​തിരെയാണ് പാര്‍ലിമെന്‍റ് അംഗങ്ങള്‍ നേരത്തെ പ്രധാനമായും ആരോപണങ്ങള്‍ ഉന്നയിച്ചത് . പുതിയ മന്ത്രിമാരുടെ പട്ടികയില്‍  അദ്ദേഹത്തിന് ഇടം പിടിക്കാനായിട്ടില്ല. പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന് എം.പിമാര്‍  മു​ന്ന​റി​യിപ്പ് നല്കിയിരുന്നു. 

ഡി​സം​ബ​ർ 14 ന് അ​ധി​കാ​ര​മേ​റ്റ മന്ത്രിസഭ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളു​മായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  ഒ​രു​മാ​സം തി​ക​യു​ന്ന​തി​നു​ മു​മ്പ്​ ജ​നു​വ​രി 12 ന് രാജിവെക്കുകയായിരുന്നു.  50 അം​ഗ പാ​ർ​ല​മെൻറി​ൽ 38 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ്​ പ്രതിപക്ഷം  അ​വ​കാ​ശ​പ്പെടുന്നത് . ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പാ​ർ​ല​മെൻറി​ന്​ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ മ​ന്ത്രി​മാ​രെ പു​റ​ത്താ​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തി​ന്​ ശ​ക്തി​യു​ള്ള പാ​ർ​ല​മെൻറി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം വോ​ട്ടി​നി​ട്ടാ​ൽ വി​ജ​യി​ക്കു​മെ​ന്ന സ്ഥി​തി​യു​ണ്ട്.​മന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണം വൈ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ ഒ​രു​മാ​സ​ത്തേ​ക്ക്​ അമീര്‍  സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​കയായിരുന്നു. 


മന്ത്രിമാരും അവരുടെ വകുപ്പുകളും 
  • ഹമദ് ജാബർ അൽ അലി അൽ സബ -  ഉപപ്രധാനമന്ത്രി പ്രതിരോധമന്ത്രി
  • അബ്ദുല്ല അൽ റൂമി - ഉപപ്രധാനമന്ത്രി, നീതിന്യായ മന്ത്രി
  • തമർ അലി സബ അൽ സലേം അൽ സബ - ആഭ്യന്തര മന്ത്രി
  • ഖലീഫ മുസീദ് ഹമദ -  ധനകാര്യ  മന്ത്രി
  • ഡോ. ബേസിൽ ഹമ്മൂദ് ഹമദ് അൽ സബ - ആരോഗ്യമന്ത്രി 
  • ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ - വിദേശകാര്യ മന്ത്രി
  • ഇസ അഹമ്മദ് മുഹമ്മദ് ഹസ്സൻ അൽ കന്ദാരി - ഔഖാഫ്  മന്ത്രി
  • ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് അൽ ഫാരിസ് - എണ്ണമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി
  • ഡോ. റാണ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ ഫാരിസ് - പൊതുമരാമത്ത് , വാർത്താവിനിമയ,  സാങ്കേതിക മന്ത്രി
  • മുബാറക് സേലം മുബാറക് അൽ ഹരിസ് - പാര്‍ലിമെന്‍റ് കാര്യ മന്ത്രി 
  • അബ്ദുൽ റഹ്മാൻ ബദ അൽ മുത്തൈരി - വാര്‍ത്താവിനിമയ മന്ത്രി 
  • അലി ഫഹദ് അൽ മുദഫ് - വിദ്യാഭ്യാസ മന്ത്രി
  • ഷായ അബ്ദുൾറഹ്മാൻ അഹ്മദ് അൽ-ഷായ -  ഭവന, നഗരവികസന സഹമന്ത്രി,
  • ഡോ. അബ്ദുല്ല ഇസ്സ അൽ സൽമാൻ - വാണിജ്യ വ്യവസായ മന്ത്രി 
  • ഡോ. മഷാൻ മുഹമ്മദ് മഷാൻ അൽ ഒതൈബി -  വൈദ്യുതി, വെള്ളം, ഊർജ്ജ മന്ത്രി

Related News