കർഫ്യൂ ഏർപ്പെടുത്തുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

  • 03/03/2021

കുവൈത്ത് സിറ്റി: കോവിഡ് വീണ്ടും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ  എമർജൻസി കമ്മിറ്റി ഈ ആഴ്ച യോഗം ചേരുന്നു. ഫെബ്രുവരി മാസത്തില്‍  രാജ്യത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഞായറാഴ്ച അവസാനിക്കേയിരിക്കേയാണ് കമ്മിറ്റിയുടെ നിര്‍ണ്ണായക യോഗം  വീണ്ടും ചേരുന്നത്.കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം  ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങള്‍. പുതിയ  സാഹചര്യത്തില്‍  കര്‍ഫ്യൂ അടക്കമുള്ള കര്‍ശനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ വ്യാഴാഴ്ച ചേരുന്ന  മന്ത്രിസഭ യോഗത്തിലേക്ക്  എമർജൻസി കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയെക്കുമെന്നും സൂചനകളുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിച്ചത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. 

അതിനിടെ സ്വദേശികള്‍ക്കിടയില്‍ കേസുകള്‍ കൂടിവരുന്നത് അതീവ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. കുവൈത്തി പൗരന്മാർ താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍  നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തുവാനുള്ള ആലോചനയും സജീവ പരിഗണയിലുണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ ന​ട​പ​ടികള്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ കാണിക്കുന്ന വിമുഖതയാണ് കേസുകള്‍ ഇത്ര വര്‍ദ്ധിക്കുവാന്‍  കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. കോ​വി​ഡ്​ കേ​സു​ക​ളും മ​ര​ണ​വും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലുള്ളവരുടെ എണ്ണവും ക്രമാതീതമായി കൂടുന്നത് സ്ഥിഗതികള്‍ രൂക്ഷമാക്കിയതായും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.  

അത്യാഹിത വിഭാഗത്തിൽ പ്രതിദിനം 80 മുതൽ 100 ​​വരെ കേസുകളാണ് രാജ്യത്തെ  ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ദിവസവും 50 ഓളം രോഗികളായി കുറഞ്ഞിരുന്നുവെങ്കിലും ജനുവരി പകുതി മുതലാണ് എണ്ണം വീണ്ടും ഇരട്ടിയായത്. മുബാറക് ആശുപത്രിയിൽ തീവ്രപരിചരണ കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വർദ്ധിച്ചതായി ഹവാലി ഹെൽത്ത് സോൺ ഡയറക്ടർ ഡോ. നാദിയ ജുമ പറഞ്ഞു. മുബാറക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായതായി അവർ വിശദീകരിച്ചു. അതിനിടെ അനധികൃതമായി നടത്തുന്ന ഒത്തുചേരലുകൾ, ആഘോഷങ്ങൾ തുടങ്ങിയ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്ട്സ് ആപ്പ്(1800048)  വഴി കുവൈത്ത് മുനിസിപ്പാലിറ്റിയെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News