നാലാം വാർഷിക നിറവിൽ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍; ആഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 4 മുതല്‍ 24 വരെ ഒട്ടനവധി പ്രത്യേക പാക്കേജുകളും ഇളവുകളും.

  • 03/03/2021

കുവൈറ്റ് സിറ്റി : ഗള്‍ഫ് മേഖലയിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദര്‍ അല്‍ സമ ഗ്രൂപ്പിന്റെ  ഫർവാനിയ ബ്രാഞ്ച്  നാലാം  വാർഷികം ആഘോഷിച്ചു. ആതുരസേവന രംഗത്ത് തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ വാർഷികാഘോഷത്തി​ൻ്റെ ഭാഗമായി വിവിധ പരിശോധനകൾക്കായി പ്രത്യേകം നിരക്കിളവുകളും പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്​.  

കഴിഞ്ഞ കാലങ്ങളില്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും കുവൈറ്റ് ജനതയ്ക്ക് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ നന്ദി അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.നാല് വര്‍ഷമായി വിജയകരമായി തുടരുന്ന യാത്രയെ ബദര്‍ അല്‍ സമ ഗ്രൂപ്പ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ അബ്ദുല്‍ ലത്തീഫ്, പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ് എന്നിവര്‍ അഭിനന്ദിച്ചു.

ബിസിനസ് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേറ്ററായ അനസ് സ്വാഗതം പറഞ്ഞു. ബദര്‍ അല്‍ സമയുടെ പ്രൊമോട്ടറായ അഷ്‌റഫ് ആയൂര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് പാക്കേജുകള്‍ പ്രഖ്യാപിച്ചു. ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ് പാക്കേജുകളെക്കുറിച്ച് വിശദീകരിച്ചു. ആത്മാര്‍ത്ഥതയോടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. 
റെഫായി പെരാള്‍ (ഫ്രണ്ട് ഓഫീസ് ഇന്‍ ചാര്‍ജ്) നന്ദി രേഖപ്പെടുത്തി. മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്ററായ പ്രീമ പെരേര പരിപാടിയുടെ അവതാരകയായിരുന്നു.

‘മോര്‍ ദാന്‍ ഹെല്‍ത്ത് കെയര്‍…ഹ്യൂമന്‍ കെയര്‍’ എന്ന വാക്യത്തിലൂന്നിയാണ് ബദര്‍ അല്‍ സമയുടെ പ്രവര്‍ത്തനം. 2017 മാര്‍ച്ചില്‍ ഏതാനും ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും നിരവധി വിദഗ്ധരായ ഡോക്ടര്‍മാരുമുള്ള ആതുരസേവനരംഗത്തെ പകരം വയ്ക്കാനാകാത്ത സ്ഥാപനമായി ബദര്‍ അല്‍ സമ മാറി.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ പ്രഖ്യാപിച്ച പാക്കേജുകളുടെ കാലാവധി മാര്‍ച്ച് നാല് മുതല്‍ 24 വരെയാണ്.

ആനിവേഴ്‌സറി ബോഡി ചെക്ക്-അപ്പ് (4 കെ.ഡി. മാത്രം)
സിബിസി, ആര്‍ബിഎസ്-ഷുഗര്‍ ടെസ്റ്റ്, യൂറിക് ആസിഡ്, ബിപി-ചെക്ക് അപ്പ്, ഓക്‌സിജന്‍ സാച്ചുരേഷന്‍ ലെവല്‍, പള്‍സ് റേറ്റ്, ഫ്രീ ജിപി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫ്രീ ഫോളോ അപ്പ് 10 ദിവസത്തേക്ക്.

ആനിവേഴ്‌സറി ഹെല്‍ത്ത് ചെക്ക്-അപ്പ് (14 കെ.ഡി. മാത്രം)
സിബിസി, ആര്‍ബിഎസ്-ഷുഗര്‍ ടെസ്റ്റ്, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, കൊളെസ്‌ട്രോള്‍, ബിലിറൂബിന്‍ ടോട്ടല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ചെസ്റ്റ് എക്‌സ് റേ, ബിപി ചെക്ക് അപ്പ്, ഫ്രീ ജിപി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫ്രീ ഫോളോ അപ്പ് 10 ദിവസത്തേക്ക്.

ആനിവേഴ്‌സറി മാസ്റ്റര്‍ ചെക്ക് അപ്പ് (24 കെ.ഡി. മാത്രം)
സിബിസി, എഫ്ബിഎസ്, തൈറോയിഡ് ടെസ്റ്റ് (ടിഎസ്എച്ച്), കിഡ്‌നി സ്‌ക്രീനിംഗ് (യുആര്‍ഇഎ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍), ലിവര്‍ സ്‌ക്രീനിംഗ് (എസ്ജിപിടി, എസ്ജിഒടി), ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ചെസ്റ്റ് എക്‌സ്-റേ, ഇസിജി, അള്‍ട്രാസൗണ്ട് അബ്‌ഡോമന്‍, ബിപി ചെക്ക് അപ്പ്, ഫ്രീ ജിപി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫ്രീ ഫോളോ അപ്പ് 10 ദിവസത്തേക്ക്.

വിശദവിവരങ്ങള്‍ക്ക്: 24759250/70/80 അല്ലെങ്കില്‍ 60689323

Related News