കുവൈറ്റ് വിമാനത്താവളത്തില്‍ ഒരാഴ്ചക്കിടെ എത്തിയത് 288 യാത്രക്കാർ

  • 03/03/2021

കുവൈത്ത് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഒരാഴ്ചക്കിടെ എത്തിയത്  288 യാത്രക്കാരെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ബഹ്‌റൈൻ, ബംഗ്ലാദേശ്, എത്യോപ്യ, ജർമ്മനി, ഇന്ത്യ, ലെബനൻ, നേപ്പാൾ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് 24 വിമാനങ്ങളിലായി യാത്രക്കാർ എത്തിയത്. 2,263 യാത്രക്കാരാണ് വിമാനത്താവളത്തിൽ നിന്നും ഈ കാലയളവില്‍ പുറപ്പെട്ടത്. 264 ട്രാൻസിറ്റ് യാത്രക്കാരാണ് ഫെബ്രുവരി 21 മുതൽ മാർച്ച് 1 വരെ കുവൈത്ത് വഴി യാത്ര ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ഫെബ്രുവരി ഏഴുമുതൽ രാജ്യത്തേയ്ക്ക് കുവൈറ്റ് സ്വദേശികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.രാജ്യത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഓണ്‍ലൈന്‍  പ്ലാറ്റ്‌ഫോമായ www.kuwaitmosafer.com വഴി രജിസ്റ്റര്‍ ചെയ്യണം. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികളെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കില്ല.

Related News