കുവൈത്തിലെ മുത്തശ്ശിക്ക് 119 വയസ്സ്

  • 03/03/2021

കുവൈത്ത് സിറ്റി : രാജ്യത്തെ ഏറ്റവും പ്രായംകൂടിയ സ്ത്രീക്ക് 119 വയസ്സും പുരുഷന് 115 വയസുമാണെന്ന് അധികൃതര്‍ അറിയിച്ചു.ലോകത്തിൽ തന്നെ  ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായംകൂടിയ സ്ത്രീകളില്‍ ഒരാളാണ്  കുവൈത്തിലെ മുത്തശ്ശി. ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇരുപത്തൊന്നും കണ്ട് ജീവിതസായാഹ്നത്തിലെത്തിയപ്പോയും ചുറുചുറുക്കോടെയാണ് ഇരുവരും കഴിയുന്നതെന്നും വാർധക്യത്തിന്‍റെ  അവശതകളൊന്നും ഇരുവരെയും ബാധിച്ചിട്ടില്ലെന്നും അതോറിറ്റി വെളിപ്പെടുത്തി.ഏറ്റവും പുതിയ സ്വകാര്യ ആരോഗ്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കുവൈത്തികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80.6 വയസ്സാണ്. മേഖലയിലെ തന്നെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടിയ രാജ്യം കുവൈത്താണ്. ആണ്‍ കുട്ടികളില്‍  രാജ്യത്ത് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന പേര് മുഹമ്മദും  പെണ്‍കുട്ടികളില്‍ ഫാത്തിമയുമാണ്.  

രാ‍ജ്യത്ത് 2020 അവസാനത്തെ ജനസംഖ്യ കണക്ക് പ്രകാരം  46,70000 പേരാണ് വസിക്കുന്നത്. അതില്‍ 32,10000 പേര്‍  വിദേശികളാണ്. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ആയിരുന്നു കുവൈത്തിലെ ജനസംഖ്യ. 1975ല്‍ ഇത് പത്തുലക്ഷമായും 13 വര്‍ഷത്തിനു ശേഷം 1988ല്‍ ഇരുപത് ലക്ഷമായും വർധിച്ചു. 30 ലക്ഷം എന്നതായിരുന്നു 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ. 2017ൽ പത്തുലക്ഷം കൂടി വർദ്ധിച്ചു. 

Related News