കൊറോണ വ്യാപനം കുറക്കാൻ എല്ലാരും കൊറോണ പ്രോട്ടോകാൾ പാലിക്കണമെന്ന് കുവൈറ്റ് മന്ത്രിസഭാ

  • 03/03/2021

കുവൈറ്റ് സിറ്റി: എല്ലാവരും കർശനമായി കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് കുവൈറ്റ്. കൊറോണ വ്യാപനം ചെറുക്കൻ എല്ലാവരും സഹകരിക്കണമെന്നും സ്വദേശികളോടും പ്രവാസികളോടും കുവൈറ്റ് മന്ത്രിസഭ ആഹ്വാനം. വാക്‌സിൻ സ്വീകരിക്കുന്നതും, മുൻകരുതലുകൾ പാലിക്കുന്നതും മാത്രമാണ് സുരക്ഷിതരായിരിക്കാനുള്ള ഏക മാർഗമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ, മരണനിരക്ക്, രോഗമുക്തരാകുന്നവർ, ഗുരുതരാവസ്ഥയിലുള്ളവർ തുടങ്ങിയ ആരോഗ്യമന്ത്രാലയം നൽകിയ കണക്കുകൾ മന്ത്രിസഭായോഗം വിലയിരുത്തി.

കുവൈറ്റിലെ പുതിയ മന്ത്രിസഭയിലെ ആദ്യ യോഗമായിരുന്നു ഇത്. മുൻ സർക്കാരിലെ മന്ത്രിമാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നന്ദിയർപ്പിച്ചു. പുതിയ അംഗങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. രാജ്യപുരോഗതിക്കായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News