സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസാ മാറ്റം അനുവദിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

  • 03/03/2021

കുവൈത്ത് സിറ്റി : സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റുവാന്‍ അനുമതി നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. പുതിയ തീരുമാനത്തോടെ വിവിധ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജൻസികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശി തൊഴിലാളികള്‍ക്ക് പ്രൈവറ്റ് മേഖലയിലേക്ക് ജോലി മാറുവാന്‍ സാധിക്കും. ഇത് സംബന്ധമായ ഉത്തരവ് മാനവ വിഭവ ശേഷി സമിതി ഡയറക്ടര്‍ അഹമ്മദ് മൂസ പുറപ്പെടുവിച്ചു. 

അതോടപ്പം  വ്യവസായം, കൃഷി, ഇടയന്മാര്‍ ,മത്സ്യബന്ധനം, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ,സ്വതന്ത്ര വ്യാപാരമേഖലയിലെ കമ്പനികളിലെ തൊഴിലാളികള്‍ എന്നീവര്‍ക്കും വിസ മാറ്റം അനുവദിക്കും. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ നിലവില്‍ പുതിയ വിസകളൊന്നും അനുവദിക്കുന്നില്ല. അതോടപ്പം പതിനായിരക്കണക്കിന് തൊഴിലാളികള്‍ യാത്ര നിയന്ത്രണം മൂലം  രാജ്യത്തേക്ക് തിരിച്ചു വരുവാന്‍ കഴിയാത്തതും തൊഴില്‍ കമ്പോളത്തില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. കോവിഡ്  പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ  പുതിയ തീരുമാനം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News