കോവിഡ് വാക്സിൻ കാർഡ് ഉള്ളവർക്ക് മാത്രം മാളില്‍ പ്രവേശനം; വാര്‍ത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

  • 04/03/2021

കുവൈത്ത് സിറ്റി : കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കി . കോവിഡ്  വാക്സിൻ കാർഡ് ഉള്ളവർക്ക് മാത്രമേ മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ തുടര്‍ന്നാണ് ട്വിറ്ററില്‍ കൂടി  അധികൃതര്‍ മുന്നറിയിപ്പ് നല്കിയത്. 

ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാകുന്ന വിധം തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ആധികാരിക ഉറവിടങ്ങളില്‍ നിന്ന്​ മാത്രമേ വാര്‍ത്ത സ്വീകരിക്കാവൂയെന്ന് ആഭ്യന്തര വകുപ്പ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

Related News