കുവൈത്തിൽ ഭാഗിക കർഫ്യൂ; നിർണ്ണായക യോഗം ഇന്ന്.

  • 04/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ   കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി  കോവിഡ് കേസുകള്‍ അനിയന്ത്രിതമായി കൂടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍.നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ കുവൈത്തിലെ ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്താനും, സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തീരുമാനങ്ങളെടുക്കാനും ഇന്ന് മന്ത്രിസഭ യോഗം കൂടുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

അടുത്ത ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് വൈകുന്നേരം 5 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ നടപ്പാക്കാനുള്ള സാധ്യത മന്ത്രിസഭ അവലോകനം ചെയ്യുമെന്ന് ഔദ്യോഗിക  വൃത്തങ്ങൾ സൂചിപ്പിച്ചതായാണ് റിപ്പോർട്ട് .  വാണിജ്യ സ്റ്റോറുകളെ സംബന്ധിച്ച് സഹകരണസംഘങ്ങൾ ഉൾപ്പെടെ രണ്ട് സാധ്യതകളുണ്ടെന്ന് ഉറവിടം ചൂണ്ടിക്കാട്ടി- ഒന്നുകിൽ കർഫ്യു സമയത്ത് പൂർണ്ണമായും അടക്കുക, അല്ലെങ്കിൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിപ്പിക്കുക.

കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും കുവൈറ്റിലേക്കുള്ള യാത്ര ഒഴിവാക്കാൻ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ അടുത്തിടെ നൽകിയ ശുപാർശകളുമാണ് ഈ നടപടികൾക്ക് കാരണമെന്ന് ഉറവിടം സൂചിപ്പിക്കുന്നു. 

Related News