ജനുവരി 12 മുതൽ മാർച്ച് 3 വരെ 18,775 പ്രവാസികൾക്ക് തൊഴിൽ പെർമിറ്റുകൾ നഷ്ടപ്പെട്ടു.

  • 05/03/2021

കുവൈറ്റ് സിറ്റി :  നിരവധി പ്രവാസികൾക്ക് തൊഴിൽ പെർമിറ്റുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 2021 ജനുവരി 12 മുതൽ മാർച്ച് 3 വരെ 18,775 പ്രവാസികൾക്കാണ് തൊഴിൽ പെർമിറ്റുകൾ നഷ്ടപ്പെട്ടത്. ഇതിൽ, റെസിഡൻസി വിസ നഷ്ടപ്പെട്ട 11,610 പേരും, രാജ്യം വിട്ടുപോയ 5864 പേരും മരണപ്പെട്ട 865 പേരും, കുടുംബ വിസകളിലേക്ക് മാറ്റിയ 436 പേരും ഉൾപ്പെടുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) അറിയിച്ചു. 

എന്നാൽ, വിദേശത്തു നിന്നുള്ള പ്രവാസികളെ നിയമിക്കുന്നതിന് കാബിനറ്റ് അനുമതി വാങ്ങിയ ശേഷം 596 വർക്ക് പെർമിറ്റുകളും മറ്റ് 204 വർക്ക് വിസകളും അനുവദിച്ചതായി പി‌എ‌എം പറയുന്നു. അതേസമയം, സർക്കാർ മേഖലയിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത 60 വർക്ക് പെർമിറ്റുകൾ, ഫാമിലി വിസകളിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത 323 വർക്ക് പെർമിറ്റുകൾ, സർക്കാർ മേഖലയിൽ നിന്ന് 60 വർക്ക് പെർമിറ്റുകൾ, എൻട്രി വിസയിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുന്ന 93 വർക്ക് പെർമിറ്റുകൾ, മറ്റ് 77 വർക്ക് പെർമിറ്റുകൾ എന്നിവ അനുവദിച്ചതായും പി‌എ‌എം വ്യക്തമാക്കി.

Related News