ഗാർഹിക തൊഴിലാളി പ്രതിസന്ധി; പരിഹാരം ഉടൻ

  • 05/03/2021

കുവൈറ്റ് സിറ്റി : രാജ്യത്തെ ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി രണ്ടാഴ്ചക്കുള്ളിൽ കുവൈത്ത് എത്യോപ്യയുമായി തൊഴിൽ കരാറിൽ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ട്. തൊഴിൽ കരാർ വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചതിന് ശേഷമാവും കരാറിൽ ഒപ്പുവെക്കുന്നത്. റമദാന് മുമ്പായി എത്യോപ്യയിൽ നിന്ന് വീട്ടുജോലിക്കാരെ രാജ്യത്ത് എത്തിച്ചേക്കും.

കരാറുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും എത്യോപ്യൻ സർക്കാർ നിരീക്ഷിച്ച് കഴിഞ്ഞതായും നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകി ഉടൻ തന്നെ നിയമനത്തിനുള്ള വാതിൽ തുറക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികെയാണെന്നും ഗാർഹിക തൊഴിലാളി നിയമന ഏജൻസികളുടെ തലവൻ ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു. ഫിലിപ്പിനോ വീട്ടുജോലിക്കാർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറുമായി (പി‌എ‌എം) സഹകരിച്ച് ഫെഡറേഷൻ നടത്തിയ ശ്രമങ്ങളെ ഖാലിദ് അൽ ദഖ്നാൻ പ്രശംസിച്ചു.

Related News