മയക്കുമരുന്നുമായി യു.എസ് സ്വദേശികൾ പിടിയിൽ

  • 05/03/2021

കുവൈത്തിൽ യുവതി അടക്കം മൂന്നംഗ മയക്കുമരുന്ന് സംഘം പിടിയിലായി.  മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് യു.എസ് സ്വദേശികളായ ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 20 കിലോഗ്രാം കഞ്ചാവ്,174,000 ദിനാർ, 340,000 ഡോളർ എന്നിവ പിടിച്ചെടുത്തു.

കള്ളക്കടത്തിനും ദുരുപയോഗത്തിനും വേണ്ടിയാണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതെന്നും ലഹരിവസ്തുക്കളുടെ വിൽപ്പനയുടെ ഫലമായി ലഭിച്ച പണമാണ് കൈയ്യിലുള്ളതെന്നും പ്രതികൾ സമ്മതിച്ചതായി മയക്കുമരുന്ന് നിയന്ത്രണ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

Related News