ആളുകളുടെ ആരോഗ്യവും ഉപജീവനവും പരീക്ഷണത്തിനുള്ളതല്ലെന്ന് പാര്‍ലിമെന്‍റ് അംഗങ്ങള്‍; കര്‍ഫ്യൂവിനെ ശക്തമായി വിമര്‍ശിച്ച് എം.പിമാര്‍

  • 05/03/2021

കുവൈത്ത് സിറ്റി : ഞായറാഴ്ച മുതൽ വൈകുന്നേരം 5 മുതൽ പുലർച്ചെ അഞ്ച് വരെ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ലിമെന്‍റ് അംഗങ്ങള്‍. ജനങ്ങളുടെ ഉപജീവനമാർഗം അപകടത്തിലാക്കുന്ന തീരുമാനം യാതൊരു വീണ്ടു വിചാരമില്ലാതെയാണ് കൈകൊണ്ടതെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുവാനേ ഇപ്പോയത്തെ തീരുമാനം സഹായകരമാവുകയുള്ളൂവെന്ന് എം.പിമാര്‍ വിമര്‍ശിച്ചു. 

ആളുകളുടെ ആരോഗ്യവും ഉപജീവനവും പരീക്ഷണത്തിനുള്ളതെന്നും ഗാർഹിക കർഫ്യൂ അടിച്ചേൽപ്പിക്കുന്നത് പകർച്ചവ്യാധിയുടെ വ്യാപനത്തെ പരിമിതപ്പെടുത്തുകയില്ലെന്നും  സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്നും  പാര്‍ലിമെന്‍റ് അംഗം മുഹൽ അൽ മുദഫ് പറഞ്ഞു. രാജ്യത്തെ സലൂണുകളും ഹെല്‍ത്ത് ക്ലബ്ബുകളും അടച്ചത്  കൊണ്ടാണോ കോവിഡ് കേസുകള്‍ കൂടിയെതെന്ന പാര്‍ലിമെന്‍റില്‍ ചോദിച്ച ചോദ്യത്തിന് ഇതേ വരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്ന് എം‌പി മുഹന്നാദ് അൽ സയർ പറഞ്ഞു. 

യാതൊരു മുന്നൊരുക്കവും കൂടാതെ  ഭാഗിക കർഫ്യൂ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ ജനങ്ങളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാരിനെ കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധമായിരിക്കുമെന്ന്  എംപി യൂസഫ് അൽ ഫഡാലയ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യങ്ങളാണ്  സംരക്ഷിക്കപ്പെടേണ്ടത്. സര്‍ക്കാര്‍ ഓഫീസുകളില്‍  ജീവനക്കാരുടെ ഹാജർ നിരക്ക് 30 ശതമാനമായി കുറച്ചത് അംഗീകരിക്കാനവില്ലെന്നും ഭാഗിക കർഫ്യൂ  നടപ്പാക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു. 

Related News