ആരോഗ്യ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടിസ് സമർപ്പിക്കുമെന്ന് എം.പിമാര്‍

  • 05/03/2021

കുവൈത്ത് സിറ്റി : കൊറോണ കാലത്തു തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലുണ്ടായ പരാജയത്തെ തുടര്‍ന്ന്  ആരോഗ്യമന്ത്രി  ഡോ. ബേസിൽ അൽ സബക്കെതിരെ കുറ്റവിചാരണ നോട്ടിസ് സമർപ്പിക്കുമെന്ന് പാര്‍ലിമെന്‍റ് അംഗങ്ങളായ മുഹന്നദ് അൽ സായരും ഹസ്സൻ ഗോഹരും അറിയിച്ചു. 

കോവിഡ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രി ആവർത്തിച്ച് പരാജയപ്പെടുകയാണെന്നും ആരോഗ്യം, സാമ്പത്തികം , സുരക്ഷാ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാവുകയാണെന്നും എം.പിമാര്‍ ആരോപിച്ചു. ഇത് സംബന്ധമായി പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമായ ഉത്തരം തന്നില്ലെങ്കില്‍ പാര്‍ലിമെന്‍റ് സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെയും നോട്ടീസ് നല്കുമെന്ന് വ്യക്തമാക്കി. 

Related News