ഭാഗിക കര്‍ഫ്യൂ; ബാങ്കുകള്‍ 2 മണി വരെ പ്രവര്‍ത്തിക്കും

  • 05/03/2021

കുവൈത്ത് സിറ്റി :  ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചതിനാല്‍  രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തി സമയം 2 മണി വരെയായിരിക്കുമെന്ന് കുവൈറ്റ് ബാങ്ക് അസോസിയേഷൻ അറിയിച്ചു. ഇത് സംബന്ധമായ സർക്കുലർ ബാങ്കുകള്‍ക്ക് അയച്ചതായും താമസ മേഖലയിയും വാണിജ്യ വ്യാവസായിക മേഖലയിലും സ്ഥിതിചെയ്യുന്ന ബാങ്കുകൾ വൈകുന്നേരങ്ങളിൽ പ്രവർത്തിക്കില്ലെന്നും ബാങ്ക് അസോസിയേഷൻ പറഞ്ഞു. കർഫ്യൂ കാലയളവിൽ ബാങ്കുകളിൾ പരമാവധി 50 ശതമാനം  ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. 

Related News