കുവൈറ്റിൽ ജാഗ്രത നിർദേശം; പ്രതിദിന കോവിഡ് കേസുകൾ 2000 എത്തിയേക്കുമെന്ന് റിപ്പോർട്ട്

  • 06/03/2021

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിദിന കോവിഡ്  കേസുകൾ 2000 എത്തിയേക്കുമെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും ഒപ്പം കോവിഡ് പ്രോട്ടോകാൾ പാലിക്കണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊവിഡ് മുൻകരുതൽ പാലിക്കുന്നതിനോടൊപ്പം രാജ്യത്തെ ഉയർന്ന തോതിലുള്ള വാക്‌സിനേഷൻ നിരക്ക് ക്രമേണ രോഗവ്യാപനം കുറയ്ക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഉചിതമായ അളവിൽ വാക്‌സിൻ തുടർച്ചയായി രാജ്യത്തെത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടുതൽ ഓക്‌സ്ഫഡ് വാക്‌സിൻ എത്തുന്നതോടെ വാക്‌സിനേഷൻ നിരക്കും വർധിക്കും. മൂന്ന് ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകി കഴിഞ്ഞു. വാക്‌സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണ്. ആദ്യത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14-21 ദിവസത്തിൽ അത് ഫലം കണ്ടുതുടങ്ങും. രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനുശേഷം അത് കൂടുതൽ ഫലപ്രാപ്തിയിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related News