കർഫ്യൂ സമയത്ത് കാൽനടയാത്രയും സൈക്കിളും അനുവദിക്കില്ല; നിയമലംഘകർക്കു 10000 KD വരെ പിഴയും ശിക്ഷയും.

  • 06/03/2021

കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തിലാവും. കര്‍ഫ്യൂ നിയമം ലംഘിച്ചാല്‍ തടവും പതിനായിരം ദിനാര്‍ പിഴ ശിക്ഷയും നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം സങ്കീർണമായി തുടരുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്ക് വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

കർഫ്യൂ സമയത്ത് പൗരന്മാരുടെ മേൽ നിയന്ത്രണം ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവും നാഷണൽ ഗാർഡും വിവിധ തരത്തിലുള്ള ആക്ഷൻ പ്ലാനുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ സമയത്ത് ഇറങ്ങി നടക്കാനോ  സൈക്കിൾ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ടീമുകളെയും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

Related News