ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ കർഫ്യൂവിലേക്ക് രാജ്യം നാളെ പ്രവേശിക്കും

  • 06/03/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ വര്‍ഷം തുടക്കത്തിൽ ആരംഭിച്ച കോവിഡ് വ്യാപനത്തിന് ശേഷമുള്ള മൂന്നാമത്തെ കർഫ്യൂ ഞായറാഴ്ച മുതൽ തുടങ്ങും .വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ രാവിലെ  അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ ന​ട​പ്പാ​ക്കു​ക. കോ​വി​ഡ്​ കേ​സു​ക​ൾ വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ രാജ്യത്ത് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതിന് മുമ്പു രാജ്യത്ത് രണ്ട് തവണയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 1956ൽ അഹ്​മദി എണ്ണപ്പാടത്തിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ്​ ആദ്യം കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പിന്നീട് 1991 ല്‍  ഇറാഖ് കൈയേറിയ അവസാന കാലഘട്ടത്തിലും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. 

കോവിഡിൻറെ ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​കളില്‍ വന്‍ വര്‍ദ്ധനയാണ്  റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടത്. ഒരു മാസത്തേക്കാണ് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചതെങ്കിലും കേസുകള്‍ കൂടുകയാണെങ്കില്‍ കര്‍ഫ്യൂ നീളുവാനും സാധ്യത ഏറെയാണ്. ടെസ്ട് പോസ്റ്റിവീറ്റി നിരക്കില്‍ കാര്യമായി കുറവ് വരാത്തത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. 

രാജ്യത്ത് ആദ്യമായി കര്‍ഫ്യൂ നടപ്പാക്കിയത് 2020 മാർച്ച് 22 ന്നായിരുന്നു. വൈകുന്നേരം 5 മുതൽ  രാവിലെ 4 മണിവരെയാണ് ആദ്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.ഏപ്രിൽ 6ന് കർഫ്യൂ സമയം രണ്ട് മണിക്കൂർ ദീർഘിപ്പിച്ച്, വൈകുന്നേരം അഞ്ച് മുതൽ രാവിലെ ആറ് വരെ ആക്കി.  കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ  തുടര്‍ന്ന് മെയ് 10 മുതല്‍  മെയ് 30 വരെ രാജ്യത്ത് സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തി.മെയ് 31ന് വീണ്ടും ഭാഗിക കർഫ്യൂ സമയം  വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ. ജൂൺ 21ന്  കർഫ്യൂ സമയം വൈകുന്നേരം ഏഴ് മുതൽ രാവിലെ അഞ്ച് വരെയാക്കി  കുറച്ചു.  ജൂൺ 30ന് കർഫ്യൂ സമയം വീണ്ടും കുറച്ചുകൊണ്ട് വൈകുന്നേരം എട്ട് മുതൽ രാവിലെ അഞ്ച് വരെ ആക്കി. തുടര്‍ന്ന് കോവിഡ് കേസുകള്‍ കുറഞ്ഞ് വന്നിരുന്നുവെങ്കിലും കഴിഞ്ഞ ഫെബ്രവരി മുതല്‍ കോവിഡ് കേസുകളുടെ എണ്ണം ദ്രുത ഗതിയില്‍ കൂടുകയായിരുന്നു.  മാർച്ച് 7 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഭാഗിക കര്‍ഫ്യൂ ജനജീവതത്തെ സാരമായി ബാധിക്കും. 

അതേ സമയം കോവിഡ് ബാധിതരുടേയും മരിക്കുന്നവരുടേയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ റമദാനിന് മുമ്പു പിന്‍വലിക്കില്ലെന്നാണ് സൂചനകള്‍. കോവിഡ് പ്രതിരോധത്തില്‍ ആളുകള്‍ കാണിക്കുന്ന അലംഭാവമാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളും ആരോഗ്യ വകുപ്പും നിരന്തരം ക്യാമ്പയിനുകള്‍ നടത്തിയിട്ടും രാജ്യത്തെ വലിയൊരു വിഭാഗം ആ​ളു​ക​ൾ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍  അ​വ​ഗ​ണിക്കുകയും അനധികൃതമായി ഒത്തുകൂടുകയും ചെയ്തതാണ് ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 

Related News