പാസി വെബ്സൈറ്റ് വഴി കർഫ്യൂ എക്സിറ്റ് പെർമിറ്റുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍.

  • 06/03/2021

കുവൈത്ത് സിറ്റി : കർഫ്യൂ സമയങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നതിനുള്ള എക്സിറ്റ് പാസുകള്‍ക്കായി വിദേശികള്‍ക്കും സ്വദേശികള്‍ക്കും പാസി  വെബ്സൈറ്റില്‍  സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മെഡിക്കൽ കൺസൾട്ടേഷനും , രോഗികള്‍ക്ക് ആംബുലൻസിനും , രക്ത ദാനം ചെയ്യുവാനും , കോവിഡ് വാക്സിനേഷൻ സ്വീകരിക്കാനും ,പിസിആർ പരിശോധനകള്‍ക്കും എക്സിറ്റ് പെർമിറ്റുകള്‍ അനുവദിക്കും. പാസുകള്‍ക്കായി  https://www.paci.gov.kw/Default.aspx വെബ്സൈറ്റ് സന്ദര്‍ശിക്കണംമെന്ന് അധികൃതര്‍ അറിയിച്ചു.  

Related News