കർഫ്യൂ നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തും

  • 06/03/2021

കുവൈത്ത് സിറ്റി : കര്‍ഫ്യൂ നിയമങ്ങള്‍  ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി അറിയിച്ചു. ഗാർഹിക കർഫ്യൂ നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ ഉടന്‍ തന്നെ  നാട് കടത്തുമെന്നും പൗരന്മാർക്കെതിരെ കേസെടുക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോ​വി​ഡ്​ വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കണമെന്നും സോഷ്യല്‍ അകലം പാലിക്കണമെന്നും അധികൃതര്‍  അഭ്യര്‍ഥിച്ചു. 

Related News