കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനിൽ ഇളവ്.

  • 07/03/2021

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് വിദേശത്തു നിന്നും കുവൈത്തിലേക്ക് തിരിച്ചെത്തുന്നവർക്ക് ഇന്സ്ടിട്യൂഷനൽ ക്വാറന്റൈൻ ഒഴിവാക്കിയേക്കും. പകരം ഹോം ക്വാറൻ്റൈൻ അനുവദിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കൊറോണ പ്രതിരോധ  കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്ത 65 വയസിനു മുകളിലുള്ള സ്വദേശികളുടേയും പ്രവാസികളുടേയും വാക്സിനേഷൻ മന്ത്രാലയം പൂർത്തിയാക്കിയതായി ജനറൽ ഹെൽത്ത് അഫയേഴ്സ് സെക്രട്ടറി ഡോ. ബോതൈന അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 17.4 ശതമാനം മാത്രമേ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നും എല്ലാവരം എത്രയും വേഗം വാക്സിനേഷനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

Related News