കർഫ്യു : റെസ്റ്റോറന്റ് വിൽപ്പനക്ക്.

  • 07/03/2021

കുവൈറ്റ് സിറ്റി :  സർക്കാർ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് "റസ്റ്റോറന്റ് വിൽപ്പനയ്ക്ക്" എന്ന് സ്ഥാപിച്ച പരസ്യ ബോർഡ് അധികൃതർ നീക്കം ചെയ്തു. ഖൈതാൻ പ്രദേശത്തെ റസ്റ്റോറന്റിന് മുന്നിൽ തൂക്കിയ വലിയ ബോർഡാണ് അധികൃതർ നീക്കം ചെയ്തത്. 

സർക്കാരിന്റെ തുടർച്ചയായുള്ള കർഫ്യു  തീരുമാനങ്ങൾ ഞങ്ങളെ ബാധിച്ചതിനാൽ റസ്റ്റോറന്റ് വിൽപ്പനയ്ക്കുള്ളതാണെന്ന് പ്രഖ്യാപിച്ച്  ഉടമ വലിയ ബോർഡ് തൂക്കുകയായിരുന്നു. അതേസമയം, സർക്കാരിന്റെ  തീരുമാനം പൊതുതാൽപര്യം മുൻനിർത്തിയാണെന്ന് അധികൃതർ അറിയിച്ചു. വ്യക്തിഗത അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല റസ്റ്റോറൻ്റെന്നും ഉടമക്കെതിരെ നിയമ ലംഘനം രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Related News