കനത്ത ഗതാഗത കുരുക്കില്‍ മുങ്ങി രാജ്യത്തെ റോഡുകള്‍; കര്‍ഫ്യൂ ആരംഭിച്ചു

  • 07/03/2021

കുവൈത്ത് സിറ്റി : കര്‍ഫ്യൂവിന്‍റെ ആദ്യ ദിനം കനത്ത ഗതാഗത കുരുക്കില്‍ മുങ്ങി രാജ്യത്തെ  റോഡുകള്‍. വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു റോഡുകളില്‍. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതലാണ് ഒരു മാസത്തേക്ക് കുവൈത്തില്‍  ഭാഗിക കര്‍ഫ്യൂ ആരംഭിച്ചത്. ഓഫീസിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പായി  വീട്ടിലേക്ക് എത്തുവാനുള്ള തന്ത്രപാടിലായിരുന്നു.രാജ്യത്തെ പ്രമുഖ റോഡുകളായ റിംഗ് റോഡുകളും 30 നമ്പര്‍ റോഡും 40 നമ്പര്‍ റോഡുകളിലും  മണിക്കൂറുകളാണ് ട്രാഫിക് സ്തംഭിച്ചത്.   ട്രാഫിക് കുറവുള്ള റോഡുകള്‍ക്കായി ഗൂഗിള്‍ മാപ്പ് തിരിഞ്ഞവര്‍ക്കും  പ്രാധാന റോഡുകളിലും വലിയ ഗതാഗതക്കുരുക്കാണ് കാണുവാന്‍ സാധിച്ചത്. 

രാജ്യത്തെ  മിക്ക ഓഫീസുകളും പ്രവര്‍ത്തി സമയം അഞ്ചും ആറും മണിക്കൂറായി  കുറച്ചിട്ടുണ്ട്.കര്‍ഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിള്‍ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. കര്‍ഫ്യൂ ലംഘിച്ചാല്‍ തടവും പതിനായിരം ദിനാര്‍ വരെ പിഴ ശിക്ഷയും ഏര്‍പ്പെടുത്തുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു

Related News