കര്‍ഫ്യൂ സമയങ്ങളില്‍ ജംഇയ്യകള്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിച്ചു

  • 08/03/2021

കുവൈത്ത് സിറ്റി : കര്‍ഫ്യൂ സമയങ്ങളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുവാനായി  ജംഇയ്യകള്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിച്ചു.  ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച്  ഫാര്‍മസികളില്‍ നിന്നുള്ള മരുന്നുകളും ഗ്രോസറി സാധനങ്ങളും  വീടുകളില്‍ എത്തിക്കുമെന്ന് ജംഇയ്യ അധികൃതര്‍ അറിയിച്ചു. ഒരു ദിനാര്‍ മുതല്‍ മൂന്ന് ദിനാര്‍ വരെ ഡെലിവറി ഫീസ് ഈടാക്കും. കര്‍ഫ്യൂ വൈകിട്ട് അഞ്ച് മണി മുതല്‍ ആരംഭിക്കുന്നതിനാല്‍ 4 മണി വരെയാണ്  ജംഇയ്യകളുടെ പ്രവര്‍ത്തന സമയം. 

ഒരു മാസത്തെ ഭാഗിക കര്‍ഫ്യൂവിന് ശേഷം മന്ത്രിസഭ സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കണമോ അതോ പിന്‍വലിക്കണമോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കും. അതിനിടെ ഹോം ഡെലിവറി ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ അവരെ താമസകാര്യ വകുപ്പിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.  നിയമനടപടികള്‍ സ്വീകരിച്ച് ഇവരെ  നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . 

Related News