കുവൈത്തിൽ വാക്സിൻ വിതരണം കൂടുതൽ മേഖലകളിലേക്ക്

  • 08/03/2021

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിനേഷന്‍ കാമ്പയിനിൽ വാണിജ്യ തൊഴിലാളികളെകൂടി ഉൾപ്പെടുത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഭാഗിക കർഫ്യൂ കാലയളവിൽ അല്ലെങ്കിൽ അവസാനിച്ച ഉടൻ തന്നെ വാക്സിനേഷന്‍ കാമ്പയിൻ ആരംഭിക്കും. 

കൊറോണ വൈറസ് അണുബാധ പിടിപെടാൻ സാധ്യതയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളെയാണ് വാക്സിനേഷൻ കാമ്പയിനുകളിൽ പ്രധാനമായും ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്. അതേസമയം, കൊറോണ പ്രതിരോധ  കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്ത 65 വയസിനു മുകളിലുള്ള സ്വദേശികളും പ്രവാസികളുമായ എല്ലാ ആളുകളുടേയും വാക്സിനേഷൻ മന്ത്രാലയം പൂർത്തിയാക്കി.

Related News