എഴാമത്തെ ബാച്ച് ഫൈസർ വാക്‌സിൻ കുവൈത്തിൽ എത്തി.

  • 08/03/2021

കുവൈത്ത് സിറ്റി :  എഴാമത്തെ ബാച്ച്  ഫൈസർ വാക്‌സിൻ കുവൈത്തിൽ എത്തി, ഇന്നലെ ഉച്ചയോടെ എത്തിയ  പുതിയ വാക്സിൻ  നേരിട്ട്  ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ  വാക്സിനേഷൻ സെന്ററിലേക്ക് കൊണ്ടുപോയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

വാക്സിൻ നിർമ്മാണ കമ്പനി ആഴ്ചതോറും ഫൈസർ വാക്സിൻ   കയറ്റുമതി ചെയ്യുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി, വാക്‌സിൻ   രജിസ്ട്രേഷന് രാജ്യത്തെ എല്ലാ ജനങ്ങളും  മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധ  കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്ത 65 വയസിനു മുകളിലുള്ള സ്വദേശികളും പ്രവാസികളുമായ എല്ലാ ആളുകളുടേയും വാക്സിനേഷൻ മന്ത്രാലയം പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. 

Related News