കനത്ത ഗതാഗതക്കുരുക്കും തിരക്കും; കര്‍ഫ്യൂ രണ്ടാം ദിവസത്തിനും മാറ്റമില്ല

  • 08/03/2021

കുവൈത്ത് സിറ്റി : കനത്ത ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ടാം ദിനവും കുവൈത്തിലെ റോഡുകള്‍. വൈകീട്ട് അഞ്ച് മണിക്ക്  രാ​ജ്യ വ്യാ​പ​ക​മാ​യി രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാണ് ​ അ​നു​ഭ​വ​പ്പെ​ട്ടത്. പല പ്രധാന റോഡുകളിലും  ക​ർ​ഫ്യൂ ആ​രം​ഭി​ച്ചി​ട്ടും റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാമായിരുന്നു. ആദ്യ ദിവസത്തെ തിരക്ക് കാരണം പല കമ്പിനികളും പ്രവര്‍ത്തന സമയം കുറക്കുകയോ വീടുകളില്‍ നിന്ന് ജോലി ചെയ്യുവാനോ അനുവാദം നല്കിയിരുന്നു. വ്യാവസായിക മേഖലയില്‍  ജോലി ചെയ്യുന്നവര്‍ നിരത്തുകളില്‍  മണിക്കൂറുകള്‍ കാത്തിരുന്നാണ് വീടുകളണഞ്ഞത്. ബസുകളില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു.  ടാക്സികളില്‍ രണ്ട് പേരെ മാത്രം പരിമിതപ്പെടുത്തിയത് തിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണമായി. 

വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തി​ന്​ ശേ​ഷ​മു​ള്ള കൂ​ടി​യ കോവിഡ് കേസുകളാണ് ​ കഴിഞ്ഞ  ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ക​ർ​ഫ്യൂ ന​ട​പ്പാ​ക്കാ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ സ​ജ്ജ​മാ​ണ്.പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും ഒരുമിച്ചാണ്  സുരക്ഷാ സംവിധാനം  ഒരുക്കുന്നത്. 

Related News