കര്‍ഫ്യൂ സമയത്തെ ഹോട്ടല്‍ ഡെലിവറി ഓർഡറുകള്‍ ; തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിലേക്ക് മാറ്റി

  • 08/03/2021

കുവൈറ്റ് സിറ്റി : കർഫ്യൂ സമയങ്ങളിൽ ഡെലിവറി ഓർഡറുകൾ സ്വീകരിക്കുവാന്‍  റെസ്റ്റോറന്റുകളെ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റിവെച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഹോം ഡെലിവറി അനുവദിക്കുന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ പ്രതിവാര യോഗത്തിൽ തീരമാനമെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 

രാജ്യത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ  സാഹചര്യവും  വി​പ​ണി​യി​ലെ ആ​ഘാ​ത​വും ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മുട്ടും മന്ത്രിസഭ വിശദമായി  ചര്‍ച്ച ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കുവൈത്ത്  നടപടികൾ കർശനമാക്കിയത്. കർഫ്യൂ ഇല്ലാത്ത സമയങ്ങളിലും  റെസ്റ്റോറന്റുകളിലും കഫെകളിലും ആളുകൾക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഹോട്ടലുകളില്‍ പകല്‍ സമയങ്ങളില്‍ ടേക്ക് എവേയോ വാഹനത്തില്‍ ഇരുന്ന് കൊണ്ട് ഓർഡറുകൾ നൽകുവാന്‍ മാത്രമേ അനുമതിയുള്ളൂ. 

അതിനിടെ രാജ്യത്ത് നടപ്പാക്കിയ  കര്‍ഫ്യൂവിനെതിരെ ശക്തമായാണ് പാര്‍ലിമെന്‍റ് അംഗങ്ങള്‍ നേരത്തെ പ്രതികരിച്ചത്. അതോടപ്പം വ്യാപാര മേഖലയിലെ പ്രമുഖരും  കുവൈത്തിൽ വീണ്ടും ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവുമായി വന്നിരുന്നു. 

Related News