പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി പാര്‍ലമെന്റ് അംഗങ്ങള്‍

  • 08/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി പാര്‍ലമെന്റ് അംഗങ്ങള്‍..  പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെതിരെ പാര്‍ലിമെന്റ് അംഗങ്ങളായ മുഹമ്മദ് അല്‍ മുതൈരും ഡോ: ബദര്‍ അല്‍ ദഹൌനുമാണ് കുറ്റവിചാരണ നോട്ടിസ്  സമര്‍പ്പിച്ചത്. പാര്‍ലിമെന്‍റ് സമ്മേളനത്തിലെ അജണ്ടയില്‍ പ്രമേയം ഉള്‍പ്പെടുത്തിയതായും അടുത്ത സെഷനില്‍ വിഷയം  ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. 

നിയമം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടന്ന് ആരോപിച്ചാണ് കുറ്റവിചാരണ നോട്ടിസ് നല്കിയിരിക്കുന്നത്. നിലവില്‍ പ്രതിപക്ഷത്തിന് നിര്‍ണായക സ്വാധീനമാണ്  പാര്‍ലമെന്റിലുള്ളത്. നേരത്തെ പാര്‍ലിമെന്‍റ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒരു മാസം പ്രായമായ കുവൈത്ത് സര്‍ക്കാര്‍ രാജിവെച്ചത്. കുറ്റവിചാരണകള്‍ നിരന്തരം  ആവര്‍ത്തിക്കുന്നത് സര്‍ക്കാറും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related News