ഫോബ്സ് പട്ടികയിൽ ഇടംപിടിച്ച് ആറ് കുവൈത്ത് സ്വദേശികൾ.

  • 09/03/2021

കുവൈറ്റ് സിറ്റി : മിഡിൽ ഈസ്റ്റിലെ മികച്ച സിഇഒമാരുടെ വാർഷിക പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ആറ് കുവൈത്ത് സ്വദേശികളാണ്  ഫോബ്‌സ് മാസികയിൽ ഇടംപിടിച്ചത്. 

ഹാഷെം ഹാഷെം (കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സിഇഒ, വൈസ് ചെയർമാൻ) പട്ടികയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.  ഇസം ജെ. അൽ സാഗർ ( നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഗ്രൂപ്പ് സിഇഒ), ബാദർ നാസർ അൽ-ഖരാഫി (സെയിൻ ഗ്രൂപ്പ് സിഇഒ), അബ്ദുൽ വഹാബ് ഈസ അൽറഷൂദ്(കുവൈത്ത് ഫിനാൻസ് ഹൌസ്, ആക്ടിങ് സിഇഒ), ഫൈസൽ അൽ അയ്യർ (കിപ്കോ താരെക് സുൽത്താൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ), എജിലിറ്റി സിഇഒ, വൈസ് ചെയർമാൻ എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് അഞ്ച് കുവൈത്ത് സ്വദേശികൾ. 

അതേസമയം, എമാർ പ്രോപ്പർട്ടീസ് ഗ്രൂപ്പ് സിഇഒ അമിത് ജെയിൻ, ഖലീഫ ഇൻഡസ്ട്രിയൽ സോൺ (കിസാദ്) സിഇഒ സമീർ ചതുർവേദി, വൈ. കെ അൽമോയിദ് ആൻഡ് സൺസ് സിഇഒ അലോക് ഗുപ്ത, ഇ.എഫ്.എസ് ഫെസിലിറ്റീസ് സർവീസസ് ഗ്രൂപ്പ് സിഇഒ താരിഖ് ചൌഹാൻ എന്നിവരാണ് ലിസ്റ്റിൽ ഇടംനേടിയ ഇന്ത്യൻ സ്വദേശികൾ.

Related News