ഓൺലൈൻ ഷോ​പ്പി​ങ്​ അ​പ്പോ​യ​ൻ​റ്​​മെൻറ് സം​വി​ധാ​നം പു​ന​രാ​രം​ഭിച്ചു.

  • 09/03/2021

കുവൈറ്റ് സിറ്റി : ഭാഗിക കർഫ്യൂ കാലയളവിൽ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് കോപ്പറേറ്റീവ് സൊസൈറ്റികളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും പ്രവേശിക്കാനുള്ള അപ്പോയിന്റ്മെന്റ് റിസർവേഷൻ സംവിധാനം പുനരാരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകി. www.moci.shop എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച്​ ആവശ്യമുള്ള വിവരങ്ങൾ നൽകിയാൽ മൊബൈലിൽ QR കോഡ് ലഭിക്കും, അതുമായി കർഫ്യു സമയത്ത് ഷോപ്പിങ് ചെയ്യാം.  

കർഫ്യൂ സമയങ്ങളിൽ കോപ്പറേറ്റീവ് സൊസൈറ്റികൾ പൗരന്മാർക്കും പ്രവാസികൾക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുമെന്ന് മന്ത്രിസഭ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ സമയത്ത് ഓർഡറുകൾ സ്വീകരിക്കാൻ സൊസൈറ്റികളഉം സൂപ്പർമാർക്കറ്റുകളും തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഓർഡറുകളിലെ വർദ്ധനവ്, സാധനങ്ങൾ എത്തിച്ചു നൽകുന്നവരുടെ കുറവ്, വാഹനങ്ങളുടെ കുറവ് തുടങ്ങിയ വിവിധ അസൗകര്യങ്ങൾ മുൻനിർത്തിയാണ് ഈ സമയത്ത് ഓർഡറുകൾ സ്വീകരിക്കാൻ സാധിക്കാത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News