കുവൈത്തിൽ 3 ലക്ഷത്തിലധികം പേർ വാക്സിൻ സ്വീകരിച്ചു.

  • 09/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇതുവരെ 322,000 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ അറിയിച്ചു. കൊറോണ പ്രതിരോധ  കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്ത 65 വയസിനു മുകളിലുള്ള സ്വദേശികളുടേയും പ്രവാസികളുടേയും വാക്സിനേഷൻ മന്ത്രാലയം പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകി. കുവൈത്തില്‍ കൊറോണ രോഗ വ്യാപനത്തിലുള്ള ആശങ്ക തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related News