രാജ്യാന്തര പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ അറബ് ലോകത്ത് കുവൈത്തിന് രണ്ടാം സ്ഥാനം.

  • 10/03/2021

കുവൈത്ത് സിറ്റി:  രാജ്യാന്തര പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ കുവൈത്തിന് 97 സ്ഥാനം.ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റാണ്  199 രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയത്.   ജിസിസി രാജ്യങ്ങളുടെ കൂട്ടത്തില്‍ കുവൈത്തിന് രണ്ടാം സ്ഥാനമാണ്.  വിസയോ ഓൺ‌ലൈൻ വിസയോ ഇല്ലാതെ 96 രാജ്യങ്ങളിൽ കുവൈറ്റ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കാം. ലോകത്തെ മികച്ച പാസ്‌പോർട്ടായി ലക്സംബർഗ് പാസ്‌പോര്‍ട്ടും രണ്ടാമതായി സ്വീഡൻ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ബെൽജിയം രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടും തിരിഞ്ഞെടുത്തു. യുഎഇയ്ക്കാണ് ജിസിസിയില്‍ ഒന്നാം സ്ഥാനം. ഖത്തറിന് മൂന്നാം സ്ഥാനവും ഒമാന് നാലാം സ്ഥാനവും ബഹ്‌റൈന് അഞ്ചാം സ്ഥാനവുമാണ്. 

എറിത്രിയ, സിറിയ, യെമൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നി രാജ്യങ്ങളുടെ  പാസ്‌പോർട്ടുകളാണ് ഏറ്റവും അവസാന സ്ഥാനത്ത്. ഇറാഖിന് നൂറിൽ 23 പോയിന്റ് മാത്രമാണ് ലഭിച്ചത്. സഞ്ചാരസ്വാതന്ത്ര്യം, ഏതൊക്കെ രാജ്യങ്ങളിൽ വിസയില്ലാതെ പാസ്പോർട്ട് ഉടമയ്ക്ക് സന്ദർശിക്കാം എന്നിവ കണക്കിലെടുത്താണ് പാസ്പോർട്ട് റാങ്കിംഗ് നിർണയിക്കുന്നത്.

Related News