ഗോതമ്പ് മാവിൽ വിറ്റാമിൻ ഡി ചേർക്കുമെന്ന് കുവൈറ്റ് ഫ്ലവർ കമ്പനി.

  • 10/03/2021

കുവൈറ്റ് സിറ്റി : ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ സഹകരണത്തോടെ ഗോതമ്പ് മാവിൽ വിറ്റാമിൻ ഡി ചേർക്കുമെന്ന് കുവൈറ്റ് ഫ്ലവർ മിൽസ് ആൻഡ് ബേക്കറി കമ്പനി അറിയിച്ചു. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ചില അറബ്, അന്തർ ദേശീയ രാജ്യങ്ങളിൽ ഗോതമ്പ് മാവ് ഉപയോഗിക്കുന്നതിന് സമാനമായാണ് ഇത്.

ഇരുമ്പും ഫോളിക് ആസിഡും ഉപയോഗിച്ച് മാവ് ഉറപ്പിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് നിലനിർത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുത്ലക് അൽ സായിദ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിറ്റാമിൻ ഡി ചേർക്കാനുള്ള തീരുമാനം വളരെ പ്രാധാന്യം അർഹിക്കുന്നുവെന്നും ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News