കോവിഡ് വ്യാപനം; എയർപോർട്ട് ടാക്സി ഉടമകൾ പ്രതിസന്ധിയിൽ

  • 10/03/2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളില്‍ വലഞ്ഞ് എയർപോർട്ട് ടാക്സി ഉടമകൾ. കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതും നിർബന്ധിത സർക്കാർ ക്വാറൻ്റൈനുമാണ് ടാക്സി ഉടമകളെ വലയ്ക്കുന്നത്. 

ഈ മേഖലയിലെ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും യാതൊരു വരുമാനവും ഇല്ലാത്ത ദയനീയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും എയർ പോർട്ട് ടാക്‌സി ഡ്രൈവർമാർ പറയുന്നു . അതേസമയം, വളരെ കുറച്ച് യാത്രക്കാരുമായാണ് ഭൂരിഭാഗം വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത്. യാത്രക്കാരുടെ കുറവാണ് ടാക്സി ഉടമകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യാതൊരു പ്രയോജനവുമില്ലാതെ ദീർഘനേരം യാത്രക്കാരെ കാത്തിരിക്കുന്നതിനുപുറമെ, ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ പിന്തുണയും പ്രചോദനവും ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News