കുവൈത്തിൽ എത്തുന്നത് പ്രതിദിനം 400 മുതൽ 600 യാത്രക്കാർമാത്രം; PCR പരിശോധന സംവിധാനങ്ങൾ സജ്ജം.

  • 10/03/2021

കുവൈറ്റ് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ അനുസരിച്ച് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ കുവൈറ്റ്  മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ മേല്നോട്ടത്തിലായിരിക്കും. 

എയർപോർട്ട് ടെർമിനൽ 1ൽ എത്തുന്നവരെ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം നാഷണൽ ഏവിയേഷൻ സർവീസിനും ടെർമിനൽ 4ൽ എത്തിച്ചേരുന്നവരെ കുവൈത്ത് എയർവെയ്സും പരിശോധനക്ക് വിധേയമാക്കും. സ്വകാര്യ ഏജൻസികളെയാണ് നാസ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് .  നിലവിൽ ദിവസേന കുവൈത്തിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടായിരത്തിനും മുവ്വായിരത്തിനും ഇടയിലാണെങ്കിലും, കുവൈത്തിൽ എത്തുന്നവരുടെ എണ്ണം നാന്നൂറിനും അറുന്നൂറിനും ഇടയിൽ മാത്രമാണ്, കുവൈത്തിലേക്ക് വരുന്നത് ഗാർഹിക തൊഴിലാളികളും സ്വദേശിയുമാണ്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

Related News