സുരക്ഷാ ഉദ്യോഗസ്ഥനെയും കുവൈത്തിനെയും അപമാനിച്ചു; അറബ് വംശജനെ നാടുകടത്തും.

  • 10/03/2021

കുവൈറ്റ് സിറ്റി: കൈതാൻ ഏരിയയിൽ  കർഫ്യു നിയമങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ   കൃത്യനിർവഹണത്തിന്  തടസ്സം നിൽക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത അറബ് വംശജനെ അറസ്റ്റ് ചെയ്തു. കർഫ്യു സമയത്തിന് മുൻപായി കൈതാൻ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങൾ അടക്കാൻ നിർദ്ദേശിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ തടയുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത വിദേശിയെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിക്കുകയും വീഡിയോ  ചിത്രീകരിക്കുകയും കുവൈത്തിനെ അപമാനിക്കുകയും ചെയ്ത കാരണത്തിലാണ് നടപടി. 

Related News